കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശ്ശൂര്‍: കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ ജോസ് (21) ആണ് മുങ്ങി മരിച്ചത്.

കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴുസുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിന്‍ കുളിക്കാനെത്തിയത്. വൈകീട്ട് ആറു മണിയോടെ ആയിരുന്നു സംഭവം.

മാനന്തവാടി ഇടവക, മച്ചുകുഴിയില്‍ ജോസിന്റെ മകനാണ്. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version