തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ വനിത – ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരേയോ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരേയോ ആക്കാനാണ് നിര്‍ദേശം.
വര്‍ധിച്ച ചൂട് കാരണം ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post