തിരുവനന്തപുരം: തലസ്ഥാനത്ത് ശബരിമല വിഷയം പറഞ്ഞ് നോട്ടീസ് വിതരണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ. അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. എന്നാല്‍ ശബരിമല വിഷയം ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിച്ച അഞ്ചു കോടി രൂപ പിടിച്ചെടുത്തിരുന്നു. പെയ്ഡ് ന്യൂസ് ഒഴിവാക്കാന്‍, ജില്ലാ തലത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ക്യംപസില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് എത്തുന്ന സംഭവങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ടിക്കാറാം മീണ കൊച്ചിയില്‍ പറഞ്ഞു.
Discussion about this post