കൊച്ചി: കേരളത്തിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ഹൈബി ഈഡന്. യുഡിഎഫ് കണ്‍വെന്‍ഷനോടെ ഹൈബിയുടെ പ്രചാരണത്തിന് തുടക്കമായിരിക്കുകയാണ്.
അതിനിടെ ഇടപ്പള്ളിയില്‍ നടന്ന ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ എത്തി മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം പങ്കുവെച്ചത്.
അമൃതാനന്ദമയി മഠം തനിക്ക് ആത്മബന്ധമുള്ള സ്ഥാപനമാണ്. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അമൃത ആശുപത്രി പങ്കാളിയായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹൈബി ഈഡന് പറയുന്നു. എംഎല്‍എ ആയത് മുതല്‍ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷവും അമൃത ആശുപത്രി പങ്കാളിയായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അമൃതാനന്ദമയി മഠം എനിക്ക് ആത്മബന്ധമുള്ള ഒരു സ്ഥാപനമാണ്. എം.എല്‍.എ. ആയതു മുതല്‍ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷവും അമൃത ആശുപത്രി പങ്കാളിയായിരുന്നു. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗഖ്യം സൂപ്പര്‍ സ്പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്ബില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചത് അമൃത ആശുപത്രിയുടെ കൂടി ശ്രമഫലമായാണ്. ഈ നാടിനെ ആത്മീയതയില്‍ ചേര്‍ത്തു നിര്‍ത്തി സ്നേഹം പകരുന്നതില്‍ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഇന്നലെ ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അമ്മയുടെ അനുഗ്രഹം തേടി എത്തിയപ്പോള്‍.’ ഹൈബി കുറിച്ചു.
Discussion about this post