ന്യൂഡല്‍ഹി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് അനുശോചനം അറിയിച്ചുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ
കേരളത്തില്‍ നിന്നുള്ള ബിജെപി അനുയായികളുടെ കമന്റ് പൂരം. കെ സുരേന്ദ്രനെ ആറ്റിങ്ങലില്‍ പാര്‍ട്ടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെ പത്തനംതിട്ട നിര്‍ത്തണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്റെ അണികള്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ രംഗത്ത് വന്നത്.
പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രനെ പാര്‍ട്ടി ആറ്റിങ്ങലിലും അല്‍ഫോന്‍സ് കണ്ണന്താനത്തെ കൊല്ലത്തും പരിഗണിക്കാനാണ് കേന്ദ്ര കമ്മറ്റിയുടെ പുതിയ തീരുമാനം. ഇത് തിരുത്തി പത്തനംതിട്ട തന്നെ നല്‍കണമെന്നാണ് സുരേന്ദ്രന്റെ അണികളുടെ ആവശ്യം. നീണ്ട കമന്റുകളാണ് പലരും പേജില്‍ കുറിക്കുന്നത്. ഇതിനിടയില്‍ ബിജെപിക്കാരുടെ ആവശ്യങ്ങളെ ട്രോളിയും നിരവധി പേര്‍ പേജില്‍ വരുന്നുണ്ട്.
പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. അല്‍ഫോന്‍സ് കണ്ണന്താനവും ഇതേനിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം, രണ്ടുപേരെയും
പത്തനംതിട്ടയില്‍ പരിഗണിയ്ക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post