പത്തനംതിട്ട: പെരുന്തേനരുവി ഡാമില്‍ വന്‍ സുരക്ഷാവീഴ്ച. സാമൂഹിക വിരുദ്ധര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. അര മണിക്കൂറോളമാണ് ഡാമില്‍ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകിയത്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിന് തീയിട്ടിട്ടുണ്ട്.
വെള്ളപ്പാച്ചില്‍ കണ്ട് സമീപവാസി കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തിയാണ് ഷട്ടര്‍ അടച്ചത്. വെച്ചൂച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനിയറോടും റാന്നി തഹസില്‍ദാരോടുമാണ് റിപ്പോര്‍ട്ട് തേടിയത്.
Discussion about this post