തിരുവനന്തപുരം നഗരത്തില്‍നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബാലു, റോഷന് എന്നിവരാണ് പിടിയിലായത്.
ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിഞ്ഞും തലയില്‍ ആഴത്തിലുള്ള മുറിവേറ്റുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അനന്ദുവിനെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് രാവിലെ കരമനയിലെ ആളൊഴിഞ്ഞ കാട്ടില്‍ മരിച്ച നിലയില്‍ അനന്ദുവിനെ കണ്ടെത്തിയിരുന്നു.
ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് വിവരം. ഏഴു പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.