തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കി
നടനും എംപിയുമായ സുരേഷ്‌ഗോപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യമേ തന്നെ ഇടം പിടിച്ചതായിരുന്നു സുരേഷ് ഗോപിയുടെ പേര്. തിരുവനന്തപുരം,? കൊല്ലം മണ്ഡലങ്ങളിലാണ് സുരേഷ്‌ഗോപിയുടെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനൊപ്പം തന്നെ സുരേഷ്‌ഗോപിയുടെ പേരും പരിഗണിച്ചിരുന്നു.
എന്നാല്‍ സിനിമയില്‍ തിരിക്കിലായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
നാലുവര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന സുരേഷ്‌ഗോപി തമിഴരസന്‍ എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ കഴിഞ്ഞദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഈ വര്‍ഷം മലയാളത്തിലും സുരേഷ്‌ഗോപി നായകനായ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.
ഇതോടെ തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാനുള്ള സാധ്യതയേറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നല്‍കിയാണ് കൊല്ലത്ത് സുരേഷ് ഗോപിയുടെ പേര് ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചത്