ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുള്‍പ്പെടുന്ന യുപിയിലെയും ഗുജറാത്തിലെയും 15 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മുന്‍ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും വീണ്ടും മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സര്‍മാന്‍ ഖുര്‍ഷിദ് ഫറൂഖാബാദിലും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദില്‍ ഭാരത് സിങ് സോളാങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും.
അഹ്മ്മദാബാദ് വെസ്റ്റ് രാജു പരമര്‍, ഭാരത് സിന്‍ഹ എം സോളങ്കി- (ആനന്ദ്), പ്രശാന്ത് പട്ടീല്‍ -(വഡോദര), രഞ്ജിത്ത് മോഹന്‍ സിങ്- രത്വ-(ഛോട്ടാ ഉദയ്പൂര്‍), ഇമ്രാന് മസൂദ്- (ഷഹറാന്‍പൂര്‍), സലീം ഇഖ്ബാല്‍-ഷേര്‍വാനി- (ബാദന്‍), ജിതിന് പ്രസാദ് (ദുരാഹര), അനു ഠണ്ഡന്- (ഉനാവോ), രാജ് റാം പാല് (അക്ബര്‍ പൂര്), ബ്രിജ് ലാല്‍ ഖബരീ (ജലൂന്‍), നിര്‍മല്‍ ഖട്ടറി (ഫൈസാബാദ്), ആര്‍പിഎന്‍ സിങ് (ഖുഷി നഗര്‍), എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
Congress releases first list of 15 candidates for Lok Sabha elections. 11 from Uttar Pradesh and 4 from Gujarat. Sonia Gandhi to contest from Rae Bareli and Rahul Gandhi to contest from Amethi. pic.twitter.com/PZI4TlJfC6
— ANI (@ANI) 7 March 2019
Discussion about this post