കൊച്ചി: ഒരു കുഞ്ഞുപുഞ്ചിരിയാണ് സൈബര്‍ലോകത്തിന്റെ മനം കവരുന്നത്. താമര കുളത്തില്‍ ഓട്ടുരുളിയില്‍ കിടന്ന് പുഞ്ചിരി തൂകുന്ന ഒരു ഉണ്ണിക്കണ്ണന് കണ്ണിലുടക്കാത്തവരുണ്ടാകില്ല.
നിഷ്കളങ്കമായ ചിരിയോടെ കിടക്കുന്ന കുഞ്ഞാവയുടെ അതിമനോഹര ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ്.
വീട്ടുമുറ്റത്ത് താമരക്കുളം എളുപ്പത്തില്‍ സെറ്റ് ചെയ്യുന്നതും കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് വീഡിയോയില്‍. ലാലു ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Discussion about this post