കൊച്ചി: നിറയെ ലോഡുമായെത്തിയ ലോറി കത്തിയെരിയുമ്പോള്‍ നിസ്സഹായനായി ഡ്രൈവര്‍. കാക്കനാട് ചിത്രപ്പുഴ ബോട്ട് ജെട്ടിക്കടുത്താണ് കഴിഞ്ഞദിവസം
പേപ്പര്‍ നിറച്ച ചാക്കുകളുമായെത്തിയ ലോറിയ്ക്ക് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ചിത്രപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മിനിലോറി കത്തിയത്. പേപ്പര്‍ ചാക്കുകളുമായി വന്ന ലോറിയില്‍ വൈദ്യുതി ലൈനില്‍ നിന്നുമാണ് തീ പടര്‍ന്നു പിടിച്ചത്. തുടക്കത്തില്‍ ഒന്നോ രണ്ടോ ചാക്കുകളിലാണ് തീ പിടിച്ചതെങ്കിലും വാഹനം ഓടിച്ചു മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചതോടെ തീ ആളി പടരുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി.
നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി മുഴുവനായും കത്തിയെരിയുകയും ചെയ്തു. സംഭവ സമയത്ത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത പുഴയില്‍ വെള്ളമുണ്ടായിരുന്നിട്ടും തീയണയ്ക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
കാക്കനാട് ചിത്രപ്പുഴ ബോട്ട് ജട്ടിക്കട്ടുത്ത് നടന്ന ഒരു അപകടം
Posted by Tripunithura on Tuesday, March 5, 2019












Discussion about this post