തേഞ്ഞിപ്പലം: മകന്റെ സ്മരണയില്‍ വിതുമ്പി കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് തിരിതെളിയിച്ച് രക്തസാക്ഷി അഭിമന്യുവിന്റെ മാതാപിതാക്കള്‍. കലാലയ രാഷ്ട്രീയത്തിലെ രക്തസാക്ഷികളായ സൈമണ്‍ ബ്രിട്ടോയുടെയും അഭിമന്യുവിന്റെയും സ്മരണയ്ക്കായി ‘ബി ബ്രിയാബ്’ എന്നാണ് കലോത്സവത്തിന് പേര് നല്‍കിയിരിക്കുന്നത്.
സര്‍വകലാശാലയിലെത്തിയ മനോഹരനെയും ഭൂപതിയെയും മുദ്രാവാക്യം വിളികളിച്ചാണ് ക്യാമ്പസിലേക്ക് ആനയിച്ചത്. അഭിമന്യുവിനായി മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ അമ്മ ഭൂപതിയെ വീണ്ടും പൊട്ടിക്കരച്ചിലിലെത്തിച്ചു. ഇതോടെ കണ്ടുനിന്ന പലവിദ്യാര്‍ഥികളുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. വൈകാരികത വിതുമ്പുന്ന അന്തരീക്ഷത്തിലാണ് കലോത്സവത്തിന് തിരി തെളിഞ്ഞത്.
മതതീവ്രാദത്തിനും അക്രമ രാഷ്ടീയത്തിനും എതിരാണെന്ന് കലാലയങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങ് അഭിമന്യുവിന്റെ അച്ഛനുമമ്മയും വേദിയിലൊരുക്കിയ ദീപശിഖയില്‍ അഗ്‌നി പകര്‍ന്ന് ഉദ്ഘാടനം ചെയ്തു.
Discussion about this post