മുംബൈ: പൂനെ യേര്‍വാഡ ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
അനിശ്ചിതമായ തടവിനെതിരെയും കണ്ണമ്പിള്ളിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചും നോം ചോംസ്കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 2015 മെയ് 9 നാണ് മഹാരാഷ്ട്ര പോലീസ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തത്.
വിവിധ മനുഷ്യാവകാശ സംഘടനകളും കണ്ണമ്പിള്ളിയുടെ മോചനമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യത്തില്‍ നാലാഴ്ച സമയം അനുവദിച്ചു. അതിനാല്‍ അതുവരെ മോചനം നീണ്ടേക്കും.
Discussion about this post