കൊച്ചി: മൂന്നുവയസുകാരി ആരാധ്യയ്ക്ക് ജീവിതത്തിലേക്ക് മണിക്കൂറുകളുടെ ദൂരം മാത്രം. കഴിഞ്ഞുപോകുന്ന ഓരോ മിനിറ്റും അവളുടെ ജീവന്റെ വിലയാണ്.
മൂന്നുവയസുകാരി ആരാധ്യ മോളുടെ ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഫിറോസ് കുന്നംപറമ്പില്‍.
ഇനി മറ്റൊന്നും ചെയ്യാനില്ല. കരള്‍ മാറ്റിവയ്ക്കുക എന്നതാണ് ഏക മാര്‍ഗം. അതിന് 30 ലക്ഷത്തോളം രൂപ ചെലവ് വരും. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
48 മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പതുലക്ഷം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നില്‍ക്കുകയാണ് ആരാധ്യയുടെ കുടുംബം. കരള്‍ പകുത്ത് നല്കാന് അമ്മ തയാറാണ്. പക്ഷേ ഈ ഭീമമായ തുക കണ്ടെത്താന്‍ മറ്റു വഴികളൊന്നുമില്ല ഈ കുടുംബത്തിന്.
കുഞ്ഞിന്റെ ശരീരം മുഴുവന്‍ മഞ്ഞനിറം ബാധിച്ചു കഴിഞ്ഞു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഈ അവസാന നിമിഷത്തിലും പ്രതീക്ഷ കൈവിടാതെ നല്ല മനസുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം. ഒപ്പം സഹായം അഭ്യര്‍ഥിച്ച് ഫിറോസും.
Discussion about this post