തിരുവനന്തപുരം: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
അതേ സമയം കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഇവിടെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോര്പ്പറേഷന് ഓഫീസിനു മുമ്പില്‍ പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
Discussion about this post