കപ്പലണ്ടി പൊതിയിലെ സ്‌നേഹവും കാരുണ്യവും: കൊതിയോടെ നോക്കി നിന്ന കുഞ്ഞിന് കപ്പലണ്ടി പൊതി നല്‍കി യുവാവ്, മനസ്സ് നിറച്ച് വീഡിയോ

തൃശ്ശൂര്‍: ഈ നന്മയെ ഏതുവാക്കുകൊണ്ട് വിശേഷിപ്പിക്കാനാവുമെന്ന് അറിയുന്നില്ല, കാരണം അത്രയ്ക്കും മഹത്തരമായ കാഴ്ചയാണ് സൈബര്‍ലോകത്ത് വൈറലാകുന്നത്.

‘എല്ലാം ഉണ്ടായിട്ടല്ല. പക്ഷേ ആ വച്ചുനീട്ടലിന്റെ സന്തോഷം അയാള്‍ക്ക് മാത്രമായിരുന്നില്ല. ഈ വീഡിയോ കണ്ട ലക്ഷത്തോളം കാഴ്ചക്കാര്‍ക്കും കൂടിയാണ്.’

റോഡരികില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന യുവാവിന്റെ നന്മയാണ്
വീഡിയോയില്‍. ഒരു നാടോടി ബാലനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലുള്ള ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു.

പണം നല്‍കി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം അവന്‍ കൊതിയോടെ അയാളെ തന്നെ നോക്കി നിന്നത്.

ആ നോട്ടത്തിന്റെയും വിശപ്പിന്റെയും അര്‍ഥം ഒന്നും പറയാതെ തന്നെ യുവാവിനും തിരിച്ചറിയാനായി. വിശപ്പിന്റെ ആ വിളി കേട്ട യുവാവ് ഉടന്‍ തന്നെ സ്‌നേഹത്തിന്റെ ഒരു പൊതി അവന് നേര്‍ക്ക് നീട്ടി.

ആഗ്രഹിച്ചത്, വിശപ്പടക്കാനുള്ളത് കയ്യില്‍കിട്ടിയ സന്തോഷത്തില്‍, ഒരു ചെറിയ ചിരിയോടെ എല്ലാ കുസൃതികളും ഉള്ളിലൊതുക്കി കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു.

സമീപത്ത് നിന്നിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ഈ കാഴ്ചക്ക് ഇഷ്ടക്കാര്‍ ഏറുകയാണ്.

Exit mobile version