BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ഈ സന്തോഷത്തില്‍ കെട്ടിപ്പിടിച്ച് കരയാന്‍ ചേട്ടനില്ലല്ലോ! നിറകണ്ണുകളോടെ ഡോക്ടറേറ്റിന്റെ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

Anu by Anu
February 22, 2019
in kerala
0
ഈ സന്തോഷത്തില്‍ കെട്ടിപ്പിടിച്ച് കരയാന്‍ ചേട്ടനില്ലല്ലോ! നിറകണ്ണുകളോടെ ഡോക്ടറേറ്റിന്റെ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
1.7k
SHARES
3.7k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഡോക്ടറേറ്റ് നേടിയ സന്തോഷം പങ്കുവച്ച് കലാഭവന്‍മണിയുടെ സഹോദരന്‍
ആര്‍എല്‍വി രാമകൃഷ്ണന്‍. തന്റെ നേട്ടം ചേട്ടന്‍ കലാഭവന്‍മണിക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹമില്ലായിരുന്നുവെങ്കില്‍ തനിക്ക് കല അഭ്യസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

ഓരോ വിജയങ്ങള്‍ നേടുമ്പോഴും അത് എന്റെ ചേട്ടന്റെ വിജയമായി ഞാന്‍ കണ്ടു. എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്ക് നേടിയതായിരുന്നു ആദ്യ വിജയതിളക്കം. സര്‍ട്ടിഫിക്കറ്റ് കൊണ്ട് ചേട്ടനെ കാണിച്ചപ്പോള്‍ കുറേ നേരം കെട്ടി പിടിച്ച് കരഞ്ഞു. സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരാണ് ഞങ്ങള്‍.

പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എംഫില്‍ ഒന്നാം റാങ്ക് നേടിയപ്പോഴും ചേട്ടന്‍ കെട്ടിപിടിച്ച് കരഞ്ഞു. ചേട്ടന് അവസാനമായി കൊടുത്ത വാക്കായിരുന്നു ഡോക്ടറേറ്റ് എന്നും അതും ഇപ്പോള്‍ സ്വന്തമാക്കി വീട്ടിലെത്തിച്ചിരിക്കുകയാണ് രാമകൃഷ്ണന്‍.
”ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പങ്കുവച്ച സന്തോഷമുഹൂർത്തങ്ങളാണ് ഈ ചിത്രങ്ങൾ.കൂലി പണിക്കാരായ കുന്നിശ്ശേരി രാമന്റെയും അമ്മിണിയുടെയും മക്കൾ എല്ലാവരും കലാകാരന്മാരാണ്. പക്ഷെ കലാരംഗത്തേക്ക് രണ്ടും കല്പിച്ച് ഇറങ്ങിയത് ഇളയ പുത്രന്മാരായ ഞങ്ങൾ രണ്ട് പേരും ആണ്. വളരെകഷ്ട്ടപെട്ടാണ് കെ.ആർ മണി ചാലക്കുടി മണി എന്ന മിമിക്രി കലാകാരനായതും കലാഭവൻ മണിയായതും അതെല്ലാം പകൽ പോലെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങളാണ്.ഈ കലാകാരന്റെ തണലിലാണ് അദ്ദേഹത്തിന്റെ സ്നേഹപരിചരണങ്ങൾക്കൊണ്ടും സഹായഹസ്തങ്ങൾക്കൊണ്ടും എനിക്ക് കല പഠിക്കാൻ കഴിഞ്ഞത്. അന്ന് മുതൽ വാശിയായിരുന്നു. കല ശാസ്ത്രീയമായി പഠിക്കാൻ കഴിയാതിരുന്ന ഒരു കലാകാരന്റെ സഹായത്തോടെയാണ് ഞാൻ പഠിക്കുന്നതെന്ന ബോധം എന്നെ ഏറെ ചിന്തിപ്പിച്ചു. ആത്മാർത്ഥതയോടെയുള്ള പഠനം അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്റെ വിജയങ്ങൾ ആയി ഞാനിതിനെ കണക്കാക്കിയില്ല. ഓരോ വിജയങ്ങൾ നേടുമ്പോഴും അത് എന്റെ ചേട്ടന്റെ വിജയമായി ഞാൻ കണ്ടു.എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്ക് നേടിയതായിരുന്നു ആദ്യ വിജയതിളക്കം. സർട്ടിഫിക്കറ്റ് കൊണ്ട് ചേട്ടനെ കാണിച്ചപ്പോൾ കുറേ നേരം കെട്ടി പിടിച്ച് കരഞ്ഞു. സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരാണ് ഞങ്ങൾ. പിന്നീട് കേരള കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ എം.ഫിൽ ഒന്നാം റാങ്ക് നേടിയപ്പോഴും ചേട്ടൻ കെട്ടി പിടിച്ച് കരഞ്ഞു. തുടർന്ന് പെർഫോമിങ്ങ് ആർട്സിൽ യു.ജി.സി പാസ്സായപ്പോഴും സന്തോഷം കൊണ്ട് വീർപ്പുമുട്ടി . അന്ന് ചേട്ടന് മധുരം നൽകുന്ന ഫോട്ടോയാണ് താഴെ കാണുന്നതിൽ ഒന്ന്. അന്ന് ചേട്ടനോട് ഞാൻ പറഞ്ഞു ഇനി എനിക്ക് നമ്മുടെ വീട്ടിലേക്ക് ഒരു ഡോക്ടറേറ്റ് എത്തിക്കണം. അവിടന്നു തുടങ്ങി പരിശ്രമങ്ങൾ.പക്ഷെ വീട്ടിലുണ്ടായ ഓരോ പ്രിയപ്പെട്ടവരുടെയും വേർപാട് എന്നെ തളർത്തി. ആദ്യം മൂത്ത സഹോദരൻ ,പിന്നെ അമ്മ, പിന്നെ മണിച്ചേട്ടൻ ഇവരുടെയെല്ലാം വിയോഗങ്ങൾ നടക്കുന്നത് ഞാൻ ഗവേഷണം നടത്തുന്ന സമയങ്ങളിലായിരുന്നു. ഇതിനിടയിൽ ഒരു ദിവസം ഞാൻ ഓർമയില്ലാതെ കുഴഞ്ഞു വീണു. നട്ടെല്ലിന് അകൽച്ച വന്ന് ഒരു വർഷത്തോളം കിടന്നു. അന്നൊക്കെ ചേട്ടന്റെ വാക്കുകളും പ്രോത്സാഹനങ്ങളും എന്നെ ഉണർത്തി. പക്ഷെ ചേട്ടന്റെ വേർപാട് എന്നെ തളർത്തി. ചേട്ടന്റെ മരണത്തിനപ്പുറം കേട്ട ദുഷ്പ്രചരണങ്ങൾ കേട്ട് പകച്ചു പോയി. ഞങ്ങൾ പോലും അറിയാത്ത കാര്യങ്ങൾ മെനഞ്ഞുണ്ടാക്കി. കഥയുണ്ടാക്കി പോസ്റ്റ് ചെയ്തു. ചേട്ടനെ സ്നേഹിച്ച കുറേ നല്ല മനുഷ്യർ ഞങ്ങളെ വന്ന് കണ്ട് ഞങ്ങളെ അവസ്ഥ മനസിലാക്കി. അവരുടെ പിൻബലമാണ് പിന്നീട് എനിക്കും എന്റെ സഹോദരിമാർക്കും കുടുംബത്തിനും താങ്ങും തണലുമായത്. പഠനം പാതിവഴിയിൽ ഇട്ട് ചേട്ടന്റെ കേസിനായി ഓടി നടന്നു.ഇതിനിടയിൽ പഠനം മുടങ്ങിയ വിഷമങ്ങളും സഹിച്ചു. ഒടുവിൽ 2017ഏപ്രിൽ മാസത്തിൽ കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷമാണ് പഠനം പുനരാരംഭിച്ചത്.പിന്നീട് നീറുന്ന വേദനയിൽ ചേട്ടൻ ഇനിയില്ല എന്ന സത്യം മനസ്സിലാക്കാൻ കഴിയാത്ത ബോധത്തോടെ യാത്രകൾ തുടർന്നു… ചേട്ടന് കൊടുത്ത വാക്ക് പാലിക്കണം. കുന്നിശ്ശേരി വീട്ടിലേക്ക് ഡോക്ടറേറ്റ് എത്തിക്കണം. ആ വാശിയുമായി 8 വർഷം നീണ്ട ഗവേഷണം 2018ൽ പൂർത്തിയാക്കി. അതിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ഡോക്ടറേറ്റ് ഇന്ന് കുന്നിശ്ശേരിയിലെത്തി. പക്ഷെ ഇന്ന് ഇവിടം ശൂന്യമാണ് അച്ഛനില്ല, അമ്മയില്ല, ചേട്ടൻന്മാർ രണ്ടു പേരും ഇല്ല. ആരോട് പറയും :..എല്ലാ വിജയങ്ങളും ചേട്ടന് മുൻപിൽ പറയാൻ വല്ലാത്ത തിടുക്കമായിരുന്നു. ഈ സർട്ടിഫിക്കറ്റ് കാണിക്കാൻ, എന്നെ കെട്ടി പിടിക്കാൻ, ഉമ്മ വയ്ക്കാൻ മധുരം തരാൻ ചേട്ടനില്ല. ചേതനയറ്റ ശരീരം ഉറങ്ങുന്ന അവിടേക്ക് ചെല്ലാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഞാൻ അത് വിശ്വസിച്ചിട്ടില്ല. ഇല്ല..:. എന്റെ ചേട്ടൻ മരിച്ചിട്ടില്ല. ചേട്ടൻ ഉറക്കത്തിലാണ് ..ഉറങ്ങട്ടെ… ഉറങ്ങി കഴിയുമ്പോൾ തറവാട്ടിലേക്ക് വരും കണ്ണാ … എന്ന് വിളിച്ചു കൊണ്ട്. ഇന്ന് അഭിനന്ദനങൾ അറിയിക്കാൻ എന്റെ ചേട്ടനെ സ്നേഹിച്ച ആളുകളുടെ ആശംസകളും സ്നേഹ സന്ദേശങ്ങളും മാത്രമാണ് ഇന്നുള്ളത്. എന്തെങ്കിലും ഒന്ന് കേൾക്കുമ്പോൾ ഇല്ലാ കഥയെഴുതുന്നവർ ഈ വിജയം കണ്ടില്ല എന്ന് നടിക്കുകയാണ്.കാരണം ഈ ഡോക്ടറേറ്റ് അവർക്ക് ഒന്നും അല്ല. അവർക്ക് സുഖിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ എരിവും പുളിയും ഉള്ള കള്ളകഥകൾ വേണമല്ലോ… പൊലിപ്പിച്ച് എഴുതാൻ…എന്തു തന്നെ ആയാലും ഞാനെന്റെ ലക്ഷ്യം പൂർത്തിയാക്കി. ഞങ്ങൾക്കിത് വലുതാണ് കൂലി പണിക്കാരായ രാമന്റെയും അമ്മിണിയുടെയും മക്കൾ കലയിൽ നേടിയ വിജയം….എന്റെ മാതാപിതാക്കൾക്കു മുൻപിൽ, സഹോദരന്മാർക്കു മുമ്പിൽ നീറുന്ന മനസ്സോടെ…. കണ്ണീരോടെ….. സമർപ്പിക്കുന്നു”

Tags: kalabhavan maniRLV Ramakrishnan

Related Posts

കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി, ആര്‍എല്‍വി രാമകൃഷ്ണനെതിരായ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി
Kerala News

കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി, ആര്‍എല്‍വി രാമകൃഷ്ണനെതിരായ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

July 19, 2025
7
”ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്”; ദുരിത ജീവിതത്തിൽ നടി മീന ഗണേഷ്
Entertainment

”ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്”; ദുരിത ജീവിതത്തിൽ നടി മീന ഗണേഷ്

May 7, 2024
248
കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി
Kerala News

കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി

March 27, 2024
9
സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
Kerala News

സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

March 26, 2024
1.4k
എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി
Kerala News

എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

March 23, 2024
12
‘എതിരാളിയായിരുന്നിട്ടും തനിക്ക് വെള്ളവും ഓറഞ്ചും തന്നു’: നല്ല കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍; നടി മിയ പറയുന്നു
Kerala News

‘എതിരാളിയായിരുന്നിട്ടും തനിക്ക് വെള്ളവും ഓറഞ്ചും തന്നു’: നല്ല കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍; നടി മിയ പറയുന്നു

March 23, 2024
6.2k
Load More
Next Post
ബിജെപിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കും:  രണ്ടായിരത്തോളം ഭക്തര്‍ ഇപ്പോഴും ജയിലിലാണ്; സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ

ബിജെപിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കും: രണ്ടായിരത്തോളം ഭക്തര്‍ ഇപ്പോഴും ജയിലിലാണ്; സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കും; നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കും; നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഫലം: ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു

ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഫലം: ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു

Discussion about this post

RECOMMENDED NEWS

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; കോഴിക്കോട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍

22 hours ago
7
മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ

മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ

21 hours ago
6
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

18 hours ago
5
മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസിന് തീപിടിച്ചു, പൂര്‍ണമായും കത്തി നശിച്ചു

മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസിന് തീപിടിച്ചു, പൂര്‍ണമായും കത്തി നശിച്ചു

2 weeks ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version