തൃശ്ശൂര്‍: സ്‌കൂള്‍ സമയത്തെ ടിപ്പറുകളുടെ മരണപ്പാച്ചിലിന് പൂട്ടിട്ട് ഹൈസ്‌കൂള്‍ മിടുക്കികള്‍. മരണപ്പാച്ചില്‍ പായുന്ന ടിപ്പറുകളെ മുട്ടുകുത്തിച്ച് താരമായിരിക്കുകയാണ് പാലിശ്ശേരി ഗവ.ഹൈസ്‌കൂളിലെ മിടുക്കികള്‍.
എത്ര അപകടങ്ങള്‍ നടന്നാലും ടിപ്പറുകളുടെ മരണ പാച്ചില്‍ അവസാനിക്കുന്നില്ല എന്നതു തന്നെ ആണ് മിക്ക അപകടങ്ങള്‍ക്കും കാരണം. സ്‌കൂള്‍ സമയത്തു എങ്കിലും ഈ മരണപ്പാച്ചില്‍ ഒഴിവാക്കണം എന്ന നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല.
കഴിഞ്ഞ ദിവസം സഹികെട്ടു സ്‌കൂള്‍ പെണ്‍കുട്ടികള്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ് അങ്കമാലിയില്‍. പാലിശ്ശേരി ഗവ.ഹൈസ്‌കൂളിലെ മിടുക്കി കുട്ടികള്‍ ആണ് കാരമറ്റം റൂട്ടില്‍ സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പറുകള്‍ തടഞ്ഞത്. കുട്ടികളുടെ ധൈര്യത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഓനു അച്ചായന്‍ എന്നയാളാണ് ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച അങ്കമാലിയുടെ കുരുന്ന് പെണ്‍കരുത്തിന് അഭിവാദ്യങ്ങള്‍. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മറ്റ് ഭരണസംവിധാനങ്ങള്‍ എന്നിവയെ നോക്കുകുത്തിയാക്കി സ്‌കൂള്‍ സമയത്ത് അപായകരമായ രീതിയില്‍ ഓടിയ ടിപ്പര്‍ ലോറികളെ മെരുക്കാന്‍ പാലിശ്ശേരി ഗവ.ഹൈസ്‌കൂളിലെ മിടുക്കി കുട്ടികള്‍ തീരുമാനമെടുത്തപ്പോള്‍….. കാരമറ്റം റൂട്ടില്‍ സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പറുകള്‍ വിദ്യാര്‍ത്ഥിനികള്‍ തടയുന്ന കാഴ്ച.
Discussion about this post