കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുക്കുമെന്ന് പികെ ഫിറോസ്. കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ സഹോദരിയുടെ വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നെന്ന് ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വീട് സന്ദര്‍ശിച്ച് കുടുംബ സാഹചര്യം പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിവാഹച്ചെലവ് ഏറ്റെടുക്കാമെന്ന് തങ്ങള്‍ അറിയിച്ചുവെന്നും ഫിറോസ് വ്യക്തമാക്കി.
കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവ് ഏറ്റെടുത്ത രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത്തിനെയും ഭാര്യയെയും അഭിനന്ദിക്കുന്നെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.