BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’! തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍, ചില അധ്യാപകരുടെ പെരുമാറ്റത്തെ കുറിച്ച് വൈറല്‍ കുറിപ്പ്

Anu by Anu
February 20, 2019
in kerala
0
‘നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’! തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍, ചില അധ്യാപകരുടെ  പെരുമാറ്റത്തെ കുറിച്ച് വൈറല്‍ കുറിപ്പ്
101
SHARES
829
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തടിച്ച ശരീരമുള്ള വിദ്യാര്‍ത്ഥികളോടുള്ള ചില അധ്യാപകരുടെ മോശം പെരുമാറ്റത്തെ തുറന്നുകാട്ടി ഡോ. വീണ ജെഎസ്. മുന്‍വിധിയോടുകൂടി വിദ്യാര്‍ഥികളെ വിലയിരുത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരോക്ഷമായി വ്യക്തമാക്കുകയാണ് ഡോക്ടര്‍.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

കുറച്ച് തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍ ‘നിന്നെയൊക്കെ കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’. എന്നൊക്കെയാണ് ചില അധ്യാപകരുടെ തുറന്നു പറച്ചില്‍. കുട്ടികള്‍ ഇത് വീട്ടില്‍ പോയി അറിയിച്ചിട്ടും പ്രതികരിക്കാന്‍, കേസ് കൊടുക്കാന്‍ ഇറങ്ങാത്ത ആ വൃത്തികെട്ട രക്ഷിതാക്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.

നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, ഓഹ് ആണല്ല അല്ലെ. ട്രാന്‍സ് ‘ആവാനാണോ’ ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകള്‍ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ‘ആ മാഷെ സ്ഥലം മാറ്റാന്‍ പറ്റുമോ’ എന്നുവരെ ചോദിച്ച കുട്ടികള്‍ ഉണ്ട് ! ‘എന്നും ഡോക്ടര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

തടിച്ചശരീരം വിവാഹത്തിനുള്ളതാണെന്ന ചിന്തയുള്ളവനെ അധ്യാപകനായി തുടരാന്‍ അനുവദിക്കുന്നത് എങ്ങനെയാണ്? തടിച്ചശരീരമുള്ള ‘പെണ്‍കുട്ടികള്‍’ മാത്രമാണ് ഇയാള്‍ക്ക് പ്രശ്‌നം എന്ന് തോന്നുന്നു. തടിച്ച ശരീരമുള്ള ആണ്‍കുട്ടികള്‍ ഇയാള്‍ക്കൊരു പ്രശ്‌നമല്ലാത്തത് അയാളുടെ ഭാഗ്യം. ആണ്‍പിള്ളേര്‍ നല്ല തല്ലുകൊടുത്തോ ചീത്ത വിളിച്ചോ അയാളെ ഒതുക്കുമായിരുന്നല്ലോ. ഇതിപ്പോ പെണ്‍കുട്ടികള്‍ ആയതുകൊണ്ട് പ്രതികരിക്കാന്‍ രക്ഷിതാക്കളോ പിടിഎയോ തന്നെ മുന്നിട്ടിറങ്ങണം.

കഴിഞ്ഞ വര്‍ഷം അറ്റന്‍ഡ് ചെയ്തിട്ടുള്ള മിക്ക സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികള്‍ക്ക് പുറത്തുള്ള പീഡനങ്ങളെക്കാള്‍ പറയാനുണ്ടായിരുന്നത് സ്വന്തം സ്‌കൂളിലെ പീഡനങ്ങള്‍ ആയിരുന്നു. നല്ല അധ്യാപകര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവരെ പ്രത്യേകമായി പീഡിപ്പിക്കുന്ന വിദ്യയും മോശം അധ്യാപകര്‍ കാണിക്കുന്നുണ്ടെന്നും വീണ പറയുന്നു.

”ഏതോ ഒരു കേയി സ്കൂളിലെ ഏതോ ഒരു കസിമാഷിന് തടിച്ച വിദ്യാർത്ഥിനികളെ കാണുമ്പോൾ മാത്രം ഒരു ഡയലോഗ് വരുമത്രെ. (പേര് വളരെ സാങ്കൽപ്പികം എന്ന് പ്രത്യേകം പറയണ്ടല്ലോ) തലസ്ഥാനനഗരിയിലല്ല ഈ കേയി എന്ന് പ്രത്യേകം പറയാമെ!!!

ഡയലോഗ് ഇതാണ്. “നിന്നെയൊക്കെ കെട്ടിച്ചയക്കാൻ വേണ്ടി മാത്രമാടീ പഠിപ്പിക്കാൻ വിടുന്നത്”. കുട്ടികൾ ഇത് വീട്ടിൽ പോയി അറിയിച്ചിട്ടും പ്രതികരിക്കാൻ, കേസ് കൊടുക്കാൻ ഇറങ്ങാത്ത ആ വൃത്തികെട്ട രക്ഷിതാക്കളെ ഓർത്ത് ലജ്ജ തോന്നുന്നു.

തടിച്ചശരീരം വിവാഹത്തിനുള്ളതാണെന്ന ചിന്തയുള്ളവനെ അധ്യാപകനായി തുടരാൻ അനുവദിക്കുന്നത് എങ്ങനെയാണ്? തടിച്ചശരീരമുള്ള “പെൺകുട്ടികൾ” മാത്രമാണ് ഇയാൾക്ക് പ്രശ്നം എന്ന് തോന്നുന്നു. തടിച്ച ശരീരമുള്ള ആൺകുട്ടികൾ ഇയാൾക്കൊരു പ്രശ്നമല്ലാത്തത് അയാളുടെ ഭാഗ്യം. ആൺപിള്ളേർ നല്ല തല്ലുകൊടുത്തോ ചീത്ത വിളിച്ചോ അയാളെ ഒതുക്കുമായിരുന്നല്ലോ. ഇതിപ്പോ പെൺകുട്ടികൾ ആയതുകൊണ്ട് പ്രതികരിക്കാൻ രക്ഷിതാക്കളോ PTAയൊ തന്നെ മുന്നിട്ടിറങ്ങണം. എത്ര പരാജിതരായാണ് നമ്മൾ പെൺകുട്ടികളെ വളർത്തിയെടുക്കുന്നത് 🙁

കഴിഞ്ഞ വർഷം അറ്റൻഡ് ചെയ്തിട്ടുള്ള മിക്ക സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികൾക്ക് പുറത്തുള്ള പീഡനങ്ങളെക്കാൾ പറയാനുണ്ടായിരുന്നത് സ്വന്തം സ്കൂളിലെ പീഡനങ്ങൾ ആയിരുന്നു. നല്ല അധ്യാപകർ കുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ അവരെ പ്രത്യേകമായി പീഡിപ്പിക്കുന്ന വിദ്യയും മോശം അധ്യാപകർ കാണിക്കുന്നുണ്ട്.

പല പെൺകുട്ടികളുടെയും ഒരു പ്രശ്നം അവരുടെ മുടിക്ക് മേലുള്ള കടന്ന് കയറ്റമാണ്. മുടി കെട്ടിയില്ലെങ്കി പ്രശ്‌നമില്ലെന്ന് കോടതി പ്രസ്താവിച്ചാലും അധ്യാപകകോടതിയിൽ അത് അംഗീകരിക്കില്ല. മുടി വളർത്തുന്ന ആൺകുട്ടികളോടും ക്രൂരമായാണ് ഇടപെടുന്നത്.

1)നിനക്കൊക്കെ ഹോർമോൺ കൂടുതലാണ്

2)ഓഹ് ആണല്ല അല്ലെ

3)ട്രാൻസ് “ആവാനാണോ” ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകൾ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. “ആ മാഷെ സ്ഥലം മാറ്റാൻ പറ്റുമോ” എന്നുവരെ ചോദിച്ച കുട്ടികൾ ഉണ്ട് ! “അയ്യോ പോകുന്നിടത്തുള്ള പിള്ളേർക്ക് പണിയാകും, നമ്മക്കിപ്പോ ശീലമായില്ലേ” എന്ന മറുപടിയും അതേ കുട്ടിക്കൂട്ടത്തിൽനിന്നും പൊങ്ങിവന്നു 🙁

പ്രതികരിക്കുന്ന കുട്ടികളെ ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത നിയമങ്ങൾ പറഞ്ഞ്പേടിപ്പിച്ചൊതുക്കുന്ന വില്ലന്മാരും ഉണ്ട്. ഉദാഹരണത്തിന്, പണ്ടെങ്ങാനും ഒരു fb പോസ്റ്റിട്ടപ്പോ, ആ പോസ്റ്റിട്ടതിന് എന്നെയും ആ പോസ്റ്റ്‌ ലൈക്‌ ചെയ്തവരെയും പോലീസ് പിടിക്കുമെന്നും പറഞ്ഞ് വിദ്യാർത്ഥികളെക്കൊണ്ട് എന്നെ unfriend ചെയ്യിച്ചു പോസ്റ്റ്‌ unlike ചെയ്യിച്ച വിദഗ്ധർ 😉

കുട്ടികൾക്ക് അധ്യാപകരെക്കുറിച്ചുള്ള രഹസ്യഅഭിപ്രായങ്ങൾ പരസ്യമായി എഴുതിവെക്കാനുള്ള ചുമരുകൾ ഉണ്ടാവണം. സ്കൂളുകളിൽ അവ ചർച്ച ചെയ്യപ്പെടണം. കുട്ടികളെ പഠിപ്പിക്കാനാണ് ശമ്പളം വാങ്ങുന്നത്, പീഡിപ്പിക്കാൻ അല്ല എന്ന് അധ്യാപകരെ ആരെങ്കിലും ദിവസവും ഓർമിപ്പിക്കണം എന്ന് തോന്നുന്നു. ബോധമുള്ള ആരെങ്കിലും Gender, human rights and SOGIE അധ്യാപകരെ പഠിപ്പിക്കണം.

ഇവിടെ പരാമർശിച്ച സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യങ്ങൾ മുന്നോട്ടുവെക്കുന്ന പരീക്ഷകൾ അധ്യാപർക്ക് വേണ്ടി നടത്തണം. സ്കൂളിൽ ഇൻസ്‌പെക്ഷൻ നടക്കുമ്പോൾ ഉത്തരക്കടലാസുകൾ പ്രദർശിപ്പിക്കണം. വിദ്യാർഥികളുടെ മുഖത്തുവിരിയുന്ന ഭാവങ്ങളും അവർ പറയുന്ന അഭിപ്രായങ്ങളും മാത്രം ആവണം ആ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തേണ്ടത് 🙂 സ്വയം മാറാനുള്ള അവസരം അധ്യാപകർക്കും ലഭിക്കട്ടെ. അല്ലാതെ, കുട്ടികളുടെ feed back form നിർബന്ധിച്ചെഴുതിവാങ്ങി ചടങ്ങ് തീർക്കുന്ന പരിപാടി വർഷാവസാനം ചെയ്യുന്നത് കൊണ്ട് രാഷ്ട്രപുനർനിർമാണപ്രക്രിയയിൽ നിങ്ങളൊരുകോപ്പും ചെയ്യുന്നില്ലെന്ന് മനസിലാക്കുക.

മൊബൈൽ വേട്ടക്കാരായ അധ്യാപകരും ഉണ്ടത്രേ. മേൽപ്പറഞ്ഞ കേയിയിലെ ഒരധ്യാപകൻ ഏതോ ഒരു കുട്ടിയുടെ ഫോൺ പരിശോധിക്കുകയും (ചേട്ടന്റെ ഫോൺ) അതിലെ ചാറ്റുകൾ വായിച്ച് കുട്ടിയെ അപമാനിക്കുകയും ചെയ്തെന്നറിയുന്നു. (സെന്റ്ഓഫ്‌ പരിപാടിയുടെ അന്ന് ഫോൺ അനുവദിക്കപ്പെട്ടിരുന്നു). അപമാനം സഹിക്കാതെ കുട്ടി ആ ഫോൺ വേണ്ടെന്ന് പറഞ്ഞുപോയി. ഒടുവിൽ രക്ഷിതാവ് വന്നാണ് ഫോൺ വാങ്ങിയതത്രേ.

ചെറിയ പ്രായത്തിലോ വലിയ പ്രായത്തിലോ ആവട്ടെ, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ലേ പറഞ്ഞ് കൊടുക്കേണ്ടത്??? അന്യന്റെ ഫോണിലെ ചാറ്റ് നോക്കുക പോയിട്ട് ആ ചാറ്റ്ബോക്സ്‌ ഒന്ന് തുറക്കുക പോലും ചെയ്യരുത് എന്നല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്??

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ആ അധ്യാപകൻ നിങ്ങൾക്കൊരു പാഠമാകട്ടെ. ആരാന്റെ ചാറ്റ്റൂമുകളിലേക്കും ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും കണ്ണുംനട്ടിരിക്കാനും അതുപയോഗിച്ചു നിങ്ങളെ വിഷമിപ്പിക്കാനും വേട്ടയാടാനും അയാളെപ്പോലുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്തിൽ. അതുകൊണ്ട്തന്നെയാണ് ഡിജിറ്റൽ മീഡിയ ശാപമാകുന്നത്.

മൊബൈൽ ഫോൺ വിഷയത്തിൽ പണ്ടെങ്ങാണ്ട് എഴുതിയ പോസ്റ്റ്‌ സ്വയം കുത്തിപ്പൊക്കി നിങ്ങളെയും എന്നെയും കോരിത്തരിപ്പിക്കാനുള്ള അവസരമായും ഞാൻ ഇവിടെ കമന്റ്ബോക്സ്‌ ഉപയോഗിക്കുന്നു. 😉

റബ്ബർ പോലെയുള്ള പിള്ളേരെ റബ്ബർബാൻഡിൽ കുടുക്കി തെറിപ്പിച്ചുവേദനിപ്പിച്ചു കളിക്കാതെ, അവരെ നല്ല കോലത്തിലാക്കി നല്ല വഴിക്ക് തിരിക്കാൻ കഴിയുന്ന അധ്യാപകർ ആയിരുന്നു ഇവിടെ ഭൂരിഭാഗമെങ്കിൽ നമ്മക്കീക്കണ്ട മലസംരക്ഷണയാത്രകൾ കാണേണ്ടിവരില്ലായിരുന്നു, സഭയെ നന്മ പഠിപ്പിക്കാൻ കുറച്ചു കന്യാസ്ത്രീകൾക്ക് സമരം ചെയ്യേണ്ടിവരില്ലായിരുന്നു. പിസിയെ പോലുള്ള ചിലർ നിരന്തരമായി വൃത്തികെട്ട “”തമാശകൾ”” പറഞ്ഞ് നമ്മളെ ഞെട്ടിക്കില്ലായിരുന്നു. അന്തമില്ലാത്ത ഇത്തരം എഴുത്തുകൾ ഉണ്ടാവില്ലായിരുന്നു !!! തേങ്ക്സ് ഉണ്ട് മലരുകളേ 😉

ഭാഷ ഒന്ന് ശെരിയാക്കണം എന്നുപദേശിക്കാൻ വരുന്നവരോട് കൂടുതൽ പറയാനുണ്ട്. ഈ ഭാഷ ഉള്ളതുകൊണ്ട് തന്നെയാണ് പലർക്കും പൊള്ളുന്നത്. നൈസായി ചൊറിയാൻ തത്കാലം ആഗ്രഹിക്കുന്നില്ല. വീണ പറയുന്നത് ബാക്കിയുള്ളവർ accept ചെയ്യണമെങ്കിൽ ഭാഷ നന്നാക്കണം എന്നാണ് ചിലർ പറയുന്നത്. ഒരിക്കലും നന്നാക്കാൻ പറ്റാത്തവരെ നന്നാക്കാൻ അല്ല ഭായ് നമ്മ ഈ എഴുതുന്നത്. ഭാഷ കൊണ്ട് ജാതിയും മതവും കൂട്ടവും ഭൂതവും ബോധവും ഭാവിയുമെല്ലാം നിർണയിക്കുന്നതരം ആളുകളെ ഈ പരിസരത്തോട്ട് കാണാൻ ഞാൻ താല്പര്യപ്പെടുന്നുമില്ല. എങ്ങനെയൊക്കെ ഒരുമ്പെട്ട് ജീവിച്ചാൽ മറ്റുള്ളവർ നമ്മടെ തലയിൽ കയറി നമ്മടെ തലച്ചോറ്തന്നെ തിന്നുപരിപോഷിക്കുന്നത് ഒഴിവാക്കാം എന്ന് ഒരാളെയെങ്കിലും മനസിലാക്കിക്കാൻ പറ്റുമോ എന്ന് മാത്രമേ ഈ ഭാഷ കൊണ്ടും എഴുത്തുകൊണ്ടും ഞാൻ അന്വേഷിക്കുന്നുള്ളു.”

Tags: Dr Veena JSSchool teacher

Related Posts

സ്‌കൂളില്‍ വച്ച് ഫേഷ്യല്‍ ചെയ്ത് പ്രധാനാധ്യാപിക: വീഡിയോ എടുത്ത അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം
India

സ്‌കൂളില്‍ വച്ച് ഫേഷ്യല്‍ ചെയ്ത് പ്രധാനാധ്യാപിക: വീഡിയോ എടുത്ത അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം

April 19, 2024
57
‘അമ്മ-മകന്‍ ബന്ധമാണ്, സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്’: വിദ്യാര്‍ഥിയ്‌ക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായ അധ്യാപിക
India

‘അമ്മ-മകന്‍ ബന്ധമാണ്, സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്’: വിദ്യാര്‍ഥിയ്‌ക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായ അധ്യാപിക

December 30, 2023
103.6k
പരിശോധനയ്ക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
Kerala News

പരിശോധനയ്ക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

August 20, 2023
330
അധ്യാപിക അടിച്ചു, മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ഥിനികള്‍; അധ്യാപികയ്‌ക്കെതിരെ കേസ്
News

അധ്യാപിക അടിച്ചു, മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ഥിനികള്‍; അധ്യാപികയ്‌ക്കെതിരെ കേസ്

August 6, 2023
246
വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക
Kerala News

വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക

June 14, 2023
136
സർക്കാർ സ്‌കൂളിലെ അധ്യാപകർക്ക് അഞ്ച് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം; പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala News

സർക്കാർ സ്‌കൂളിലെ അധ്യാപകർക്ക് അഞ്ച് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം; പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ്

March 28, 2023
27
Load More
Next Post
അവാര്‍ഡ് വാങ്ങാന്‍ മുണ്ടിലെ പ്രൈസ് സ്റ്റിക്കര്‍ പോലും മാറ്റാതെ ജോജുവെത്തി; സിംപ്ലസ്റ്റ് ഹീറോയായി മനംകവര്‍ന്ന് താരം

അവാര്‍ഡ് വാങ്ങാന്‍ മുണ്ടിലെ പ്രൈസ് സ്റ്റിക്കര്‍ പോലും മാറ്റാതെ ജോജുവെത്തി; സിംപ്ലസ്റ്റ് ഹീറോയായി മനംകവര്‍ന്ന് താരം

‘നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളുടെ പിതാവിന്റെ വിധിയും ഇതായിരുന്നു’; വീരമൃത്യുവരിച്ച ജവാന്മാരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും

'നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളുടെ പിതാവിന്റെ വിധിയും ഇതായിരുന്നു'; വീരമൃത്യുവരിച്ച ജവാന്മാരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും

ജീവന്റെ വിലയുള്ള ലീവ്! അപ്രതീക്ഷിതമായി അവധി കിട്ടി, പുല്‍വാമ ദുരന്തത്തില്‍ നിന്നും അത്ഭുതരക്ഷ; ഞെട്ടല്‍മാറാതെ ജവാന്‍

ജീവന്റെ വിലയുള്ള ലീവ്! അപ്രതീക്ഷിതമായി അവധി കിട്ടി, പുല്‍വാമ ദുരന്തത്തില്‍ നിന്നും അത്ഭുതരക്ഷ; ഞെട്ടല്‍മാറാതെ ജവാന്‍

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

11 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

13 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

19 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version