തിരുവനന്തപുരം: കേരള പോലീസിന് ഇനി റോബോട്ടിന്റെ സേവനവും. പോലീസ് ആസ്ഥാനത്തെത്തുന്നവരെ സ്വീകരിക്കുന്ന റോബോട്ടായ കെപി -ബോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു.
സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള കെപി -ബോട്ട് റോബോട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബോട്ടിലൂടെ സാധിക്കും.
ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനുള്ള ശേഷിയും റോബോട്ടിനുണ്ട്. പോലീസ് നവീകരണത്തിന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍, തെര്‍മല്‍ ഇമേജിങ്, ഗ്യാസ് സെന്‍സറിങ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്.
പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയായി മാറിയിരിക്കുകയാണ് കേരള പോലീസ്.
Discussion about this post