കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, ടികെ അസ്‌കര്‍, കെ അഖില്‍, സിഎസ് ദീപ്ചന്ദ് എന്നീ നാലുപേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഹീനമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത നടപടി വേണമെന്നും ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.
2018ലാണ് ഫെബ്രുവരി പന്ത്രണ്ടാം തീയതിയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. അക്രമിസംഘം ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ഷുഹൈബിനെ ആക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.