തിരുവനന്തപുരം: ജമ്മു-കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25ലക്ഷം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
വസന്തകുമാറിന്റെ ഭാര്യയുടെ പേരില്‍ 15 ലക്ഷവും അമ്മയുടെ പേരില്‍ 10 ലക്ഷവുമാണ് നിക്ഷേപിക്കുക. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വസന്തകുമാറിന്റെ കുടുംബത്തിന് വീടു വെച്ച് നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.