പാലക്കാട്: ആറ് കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷബീറാണ് പിടിയിലായത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്സൈസും ചേര്‍ന്നാണ് പിടികൂടിയത്.
കഞ്ചാവ് ധന്‍ബാദ് എക്സ്പ്രസില്‍ കോയമ്പത്തൂരിലേക്ക് കടത്താനായിരുന്നു ഷബീറിന്റെ ശ്രമം. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കഞ്ചാവുമായി ഷബീറിനെ പിടികൂടിയത്.
വിപണിയില്‍ ആറ് ലക്ഷത്തിലധികം വരുമെന്നാണ് വിവരം. ഷബീര്‍ ഇതിന് മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയ ഇയാളെ പോലീസ് പിന്തുടര്ന്നാണ് പിടികൂടിയത്.
Discussion about this post