കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തടസപ്പെട്ട പൊതുഗതാഗത സംവിധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം അത് ഹര്‍ത്താലിനെ പിന്തുണയ്ക്കലാകുമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നിയമവിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരി
നോട് അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും നാശനഷ്ടങ്ങള്‍ വരുത്തുന്നവരില്‍ നിന്നും അതിന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇത്തരത്തില്‍ നിയമവിരുദ്ധ ഹര്‍ത്താലുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലുള്ള കോടതിയലക്ഷ്യ ഹരജികള്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കും.