തൃശ്ശൂര്‍: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ മനോഭാവം മാറണമെന്നും കേരളത്തില്‍ കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നതായും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്ന് പറഞ്ഞ തരൂര്‍, സിപിഐഎം പരിധികള്‍ ലംഘിക്കുകയാണെന്നും കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ അക്രമരാഷ്ട്രീയം വര്‍ധിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. പിണറായി വിജയനെ ടാഗ് ചെയ്ത ട്വീറ്റില്‍ പിണറായി വിജയന് കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Shocked by brutal murder of two @IYCKerala activists, SarathLal & Kripesh, in Kasargod. Politics of violence practised, esp. in N.Kerala, by the @CPIMKerala, has crossed all limits. It is well past time for @vijayanpinarayi to rein them in. I share the pain of the boys' families.
— Shashi Tharoor (@ShashiTharoor) February 18, 2019
Discussion about this post