കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസിനൊരുങ്ങി വിമാന കമ്പനികള്‍

കണ്ണൂര്‍-ദോഹ സെക്ടറില്‍ പ്രതിദിന സര്‍വ്വീസ് മാര്‍ച്ച് 15 മുതല്‍ ഇന്‍ഡിഗോ ആരംഭിക്കും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസിന് ഒരുങ്ങി വിമാന കമ്പനികള്‍. ഏപ്രില്‍ ആദ്യ വാരം മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പുതിയ സര്‍വ്വീസ് ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കണ്ണൂര്‍ – ദോഹ പ്രതിദിന സര്‍വ്വീസ് അടുത്ത മാസം ആരംഭിക്കും.

നിലവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നടത്തുന്നത്. ഇത് അഞ്ചായി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും ആഴ്ചയില്‍ അഞ്ച് എയര്‍ ഇന്ത്യാ സര്‍വ്വീസുകളാണ് ഉണ്ടാവുക. കണ്ണൂരില്‍ നിന്ന് ശനി, തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. ഈ റൂട്ടില്‍ യാത്രാ നിരക്ക് കുറയ്ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

കണ്ണൂര്‍-ദോഹ സെക്ടറില്‍ പ്രതിദിന സര്‍വ്വീസ് മാര്‍ച്ച് 15 മുതല്‍ ഇന്‍ഡിഗോ ആരംഭിക്കും. ദോഹയില്‍ നിന്ന് രാത്രി 10.05ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 4.55 ന് കണ്ണൂരില്‍ എത്തിച്ചേരുകയും തിരിച്ച് രാവിലെ 7.05 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഖത്തര്‍ സമയം രാവിലെ 9.05 ന് ദോഹയില്‍ എത്തിച്ചേരുന്ന നിലയിലാണ് പ്രതിദിന സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുള്ള ഒമ്പതാമത്തെ സര്‍വ്വീസാണിത്.

Exit mobile version