കൊച്ചി: ഇന്ത്യന്‍ സൈന്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുമെന്നും ഇത് കാശ്മീര്‍ ജനതയെ വീണ്ടും തീവ്രവാദത്തിലേക്ക് നയിക്കുമെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കൊച്ചിയില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പാകിസ്താന്‍ ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ചിരിക്കുന്ന സമയമാണ് ആ സമയത്ത് ഇന്ത്യ ഒരു മിന്നലാക്രമണവും മറ്റും നടത്തിയാല്‍ അത് ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ തിരിച്ചടിയായേക്കുമെന്നും കട്ജു മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന രാഷ്ട്രീയ മണ്ടത്തരങ്ങള്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് അകറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post