കോഴിക്കോട്: തൃത്താലയിലെ വിവാദ മഹല്ല് വിലക്ക് സംഭവത്തില്‍ വിശദീകരണവുമായി മഹല്ല് കമ്മിറ്റി. ആരോപിക്കപ്പെടുന്നത് പോലെ ഡാനിഷിന്റെ കുടുംബത്തിനെതിരെ വിലക്കോ ബഹിഷ്‌കരണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മഹല്ല് അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.
വിവാഹചടങ്ങുകളില്‍ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അല്ലാതെ ഡാനിഷ് പറയുന്നത് പോലെ സ്ത്രീകള്‍ സ്റ്റേജില്‍ കയറുന്നതും ഫോട്ടോ എടുക്കുന്നതും കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നതൊന്നും വിലക്കിയിട്ടില്ലെന്നാണ് ഒരു പ്രമുഖ മാധ്യമത്തോട് മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂര്‍ പ്രതികരിച്ചത്.
നേരത്തെ ഡാനിഷിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേള ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുടുംബം ഖേദം പ്രകടിപ്പിച്ചുവെന്ന കാര്യവും സെക്രട്ടറി വ്യക്തമാക്കി. ഡാനിഷിന്റെ സഹോദരന്റെ കല്ല്യാണത്തിനും ഇത്തരം പരിപാടികള്‍ ഉണ്ടായപ്പോഴാണ്, ഇയാളുടെ വീട്ടില്‍ നിന്നും മാസവരിസംഖ്യ വാങ്ങേണ്ടെന്നും ഇവിടെനിന്നും ഉസ്താദുമാരുടെ ഭക്ഷണം വേണ്ടെന്നു വയ്ക്കാനും തീരുമാനമെടുത്തത്.
ഡാനിഷിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ പ്രസിഡന്റായ മഹല്ല് കമ്മിറ്റിയുടെതായിരുന്നു തീരുമാനം. എന്നാല്‍ പരസ്യമായി പ്രസ്താവിക്കുകയോ എഴുതി നല്‍കുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും ചെയ്തത് ഡാനിഷാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും തെറ്റുപറ്റിപ്പോയെന്നും ഡാനിഷിന്റെ കുടുംബം തന്നെ സമ്മതിക്കുകയും ചെയ്തതായും അസീസ് പറയുന്നു.
വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കുടുംബത്തെ അപമാനിക്കുബഹിഷ്‌കരണമോ ഊരുവിലക്കോ ഇല്ലന്ന വിധം പ്രസംഗം ഉണ്ടായി എന്ന ദാനിഷിന്റെ വാദവും മഹല്ല് കമ്മിറ്റിക്കാര്‍ തള്ളിക്കളയുന്നു. വിവാഹച്ചടങ്ങില്‍ ഗാനമേള ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് ഒരു ഉപദേശരൂപെണ പറഞ്ഞുവെന്നും അല്ലാതെ ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.
രണ്ട് തവണ മഹല്ല് നിര്‍ദേശം ലംഘിച്ചതിനാല്‍ അവരുടെ കുടുംബവുമായി സഹകരിക്കേണ്ടയെന്ന തീരുമാനം ഉണ്ട് അല്ലാതെ ..കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
Discussion about this post