തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ തിരിച്ചെത്തുന്നു. പ്രശാന്ത് നായരെ കേരള കേഡറില്‍ പുനര്‍നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായായി നിയമിക്കാനാണ് തീരുമാനം.
മുന്‍പ് കേന്ദ്ര ഡപ്യൂട്ടേഷനില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പോയ പ്രശാന്ത് നായര്‍ മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പ് ഡയറക്ടറായി അദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും പ്രശാന്ത് നായരെ കേരള കേഡറില്‍ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനമായത്.
Discussion about this post