കൊച്ചി: സേവ് ലുട്ടാപ്പി തരംഗം ലോകമാനം വ്യാപകമാവുന്നു. ലുട്ടാപ്പി നിസാരക്കാനല്ലെന്നും ആരാധക ലക്ഷങ്ങളാണ് ദിവസങ്ങള്‍ കൊണ്ടുതന്നെ വ്യക്തമാവുകയാണ്.
ഇന്ത്യന്യൂസീലന്‍ഡ് മൂന്നാം ട്വന്റി20 മല്‍സരത്തിനിടെ ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ലുട്ടാപ്പിക്ക് പിന്തുണയര്‍പ്പിച്ച് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയത്. ‘സേവ് ലുട്ടാപ്പി’ എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യന്‍ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.
കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു.
ബാലരമയുടെ പുതിയ ലക്കത്തിലെ മായാവി ചിത്രകഥാപരമ്പരയില് ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയതോടെയാണ് ലുട്ടാപ്പിയെ ഒഴിവാക്കിയതായി പ്രചാരണം ആരംഭിച്ചത്.
എന്നാല്‍, ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും പ്രത്യേക ദൗത്യം കഴിഞ്ഞ് ലുട്ടാപ്പി അടുത്ത ലക്കത്തില്‍ തന്നെ തിരികെ വരുമെന്നും ബാലരമ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച ഇറങ്ങുന്ന ബാലരമയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി ലുട്ടാപ്പി ഉണ്ടാകും.
Discussion about this post