കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൈലര്‍ സ്ഥാപന ഉടമയുടെ വീട്ടില്‍ വന്‍ കവര്‍ച്ച . 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി. പടന്നക്കാട്ടെ ടൈലര്‍ സ്ഥാപന ഉടമ രമേശിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റിയ നിലയിലാണ്. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.
രമേശനും കുടുംബവും ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മറ്റൊരു മുറിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അലമാരയുടെ മുകളില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച സഞ്ചിയിലാണ് സ്വര്‍ണാഭരണവും സൂക്ഷിച്ചിരുന്നത്. അലമാര വാരിവലിച്ചിട്ട നിലയിലാണ്. 50,000 രൂപ ഇതേ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇത് നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.