കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

തറയില്‍കടവ് പുതുവല്‍ വീട് ശിവന്‍ കുഞ്ഞിന്റെ മകന്‍ നിരഞ്ജന്‍ (12), മാലിശ്ശേരില്‍ ശിവജിയുടെ മകന്‍ കാര്‍ത്തിക് (14) എന്നിവരാണ് മരിച്ചത്

കായംകുളം: ആറാട്ടുപുഴ തറയില്‍ക്കടവ് കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ കുട്ടികള്‍ മുങ്ങി മരിച്ചു. അവധി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

തറയില്‍ക്കടവ് പുതുവല്‍ വീട് ശിവന്‍ കുഞ്ഞിന്റെ മകന്‍ നിരഞ്ജന്‍ (12), മാലിശ്ശേരില്‍ ശിവജിയുടെ മകന്‍ കാര്‍ത്തിക് (14) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version