തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും മത്സരിക്കില്ല എന്ന നിലപാടില്‍ നില്‍ക്കുകയാണ് സുധീരന് .ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സുധീരന് ആഗ്രഹിക്കുന്ന ഏത് മണ്ഡലവും മത്സരിക്കാന്‍ നല്കാന് തയ്യാറാണെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി എന്നാണ് ലഭിച്ച വിവരം. സുധീരന് അനുകൂലമായി പ്രതികരിച്ചാല്‍ വടകര, വയനാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും നറുക്ക് വീഴും. എന്നാല്‍ ഇപ്പോള്‍ തല്ക്കാലം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലാണ് സുധീരന്.
Discussion about this post