തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ലാപ്‌ടോപ്പ് നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. കെല്‍ട്രോണും, പ്രമുഖ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക് വ്യവസായരംഗത്തെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറുമെന്നും വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിലാണ് അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കഴിവുറ്റ നമ്മുടെ യുവതലമുറയെ സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യമാണ് കേരളത്തിന് സ്വന്തമായൊരു കമ്പ്യൂട്ടര്‍ എന്ന പദ്ധതിയിലേക്ക് നയിച്ചത്. ഗുണമേന്മയുള്ള ലാപ്‌ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍തന്നെ നിര്‍മ്മിക്കാനുള്ള ‘കൊക്കോണിക്‌സ് ‘ എന്ന സംരംഭത്തിന് തുടക്കമാവുകയാണ്.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്.
തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്.
ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റില്‍ അവതരിപ്പിക്കും.