കോഴിക്കോട്: സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്കൂളിനു സമീപം നിര്‍ത്തിയിട്ടിരുന്ന രതീഷിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍18 ബി- 2389 നമ്പര്‍ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോറിക്ഷ ഉടമയായ രതീഷ് മണമല്‍ക്കാവ് ക്ഷേത്ര പൂജാരിയുടെ അനുജനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post