കാസര്‍കോട്: ചരിത്രമുറങ്ങുന്ന ചന്ദ്രഗിരിക്കോട്ടയെ കുറിച്ച് ഡോക്യുമെന്റെറി തയ്യാറാക്കി നായന്മാര്‍മൂല ടിഐഎച്ച്എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പവിത്ര. ചരിത്ര അധ്യാപകരുടെയും ചരിത്ര പുസ്തകങ്ങളുടെയും സഹായത്തോടെയാണ് ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചത്. ഇതേ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനഘയാണ് ഡോക്യുമെന്ററി ക്യാമറ കൈകാര്യം ചെയ്തത്.
സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ പിന്തുണയും ഹെഡ്മിസ്ട്രസ് കുസുമ ജോണിന്റെ സഹകരണത്തോടെയുമാണ് പവിത്രയും അനഘയും ഡോക്യമെന്റെറി ചിത്രീകരിച്ചത്. ഡോക്യുമെന്ററിയുടെ ചിത്രീകരണ വേളയില്‍ അവിടെയെത്തിയ ചന്ദ്രഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ അറിവുകളും പവിത്ര പകര്‍ന്നുനല്‍കി.