തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. സിമന്റ് വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മലബാര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും തമിഴ്നാട്ടില്‍ ലഭിക്കുന്ന തുകയ്ക്ക് സിമന്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സിമന്റ് വിലവര്‍ധനവ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ സിമന്റ് ഡീലര്‍മാരുടെ യോഗം വിളിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന് പറഞ്ഞു. മലബാര്‍ സിമന്റ്സിനെ ആറ് മാസത്തിനകം ലാഭത്തിലാക്കുമെന്നും മന്ത്രി. ഒരു ചാക്ക് സിമന്റിന് അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ അപേക്ഷിച്ച് 100 രൂപ വരെ കൂടുതലാണ് കേരളത്തില്‍. 390 മുതല്‍ 430 രൂപവരെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ നിരക്ക്.
അതേസമയം കെഎംഎംഎല്ലിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് ഇപി ജയരാജന് പറഞ്ഞു. 410 ഒഴിവുകളുള്ളതില്‍ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തവരെയാകും സ്ഥിരപ്പെടുത്തുക. ഒപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
Discussion about this post