കോഴിക്കോട് ; ഓരോ വര്‍ഷവും ക്വാറി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി പള്ളി ഇടിച്ച് നിരത്തിയിരുന്നു.
1990 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് പുഷ്പഗിരി ലിറ്റില്‍ ഫ്ളവര്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടന്നത് . 25 വര്‍ഷം ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സോ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് ജില്ലാ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്വാറി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനിവാര്യമായ എക്സ്പ്ലോസീവ് ലൈസന്‍സ് പള്ളി വക ക്വാറിക്ക് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണവും കര്‍ശന നടപടികളുമാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.
Discussion about this post