ആലപ്പാട്: ആലപ്പാട് സമരത്തിന് പിന്തുണയുമായി സമൂഹ്യ പ്രവര്‍ത്തക ദയാഭായി സമരപ്പന്തലില്‍. മനുഷ്യനും പ്രകൃതിക്കും ഒരു വിലയും കല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ദയാഭായി പറഞ്ഞു. അതോടൊപ്പം സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ദയാബായി ആവശ്യപ്പെട്ടു.
ആലപ്പാട് സമരപ്പന്തലിലെത്തിയ ദയാഭായി സമരസമിതി നേതാക്കളോട് സംസാരിച്ചു. അതിനുശേഷം ഖനനം നടക്കുന്ന പ്രദേശങ്ങള്‍ പോയി കാണുകയും ചെയ്തു. വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം വീണ്ടും വരാമെന്ന വാക്കു നല്‍കിയാണ് ദയാബായി സമരപ്പന്തലില്‍ നിന്ന് മടങ്ങിയത്. അതേസമയം ആലപ്പാട് നിവാസികളുടെ സമരം 96 ദിവസം പിന്നിട്ടു.
Discussion about this post