തിരുവനന്‍പുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ സമരത്തില്‍ പൂര്‍ണ വിജയം. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു.
ദുരിതബാധിതരായ എല്ലാവര്ക്കും സഹായം കിട്ടണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. 2017ല്‍ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ സഹായം എത്തിക്കുമെന്ന് സര്‍ക്കാര്‍ രേഖമൂലം അറിയിച്ചു.
അതിന് പുറമെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ പരിഗണിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന് അറിയിച്ചു. അര്‍ഹരായ 1905 പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന്
ലിസ്റ്റില്‍ ഇല്ലത്തെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും എന്നും അധികൃതര്‍ വ്യക്തമാക്കി
സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും.
മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്. അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post