നാടിന്റെ പുരോഗതിയ്ക്ക് തുരങ്കം വയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്, ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി; ഇപി ജയരാജന്‍

സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും കരിമണല്‍ ഖനന മേഖലകള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി കാരണമാണ് ഭൂമി നഷ്ട്‌പ്പെട്ടതെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജന്‍. സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും കരിമണല്‍ ഖനന മേഖലകള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഇപി ജയരാജന്‍.

അതേ സമയം നാടിന്റെ പുരോഗതിയ്ക്ക് തുരങ്കം വയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരിമണല്‍ വന്‍ തോതില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Exit mobile version