കൊണ്ടോട്ടി; കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ഞായറാഴ്ച നിര്‍വ്വഹിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആണ് പുതിയ ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കുക. കേന്ദ്ര സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായി എത്തും. നേരത്തെ ഫെബ്രുവരി 10ന് ആയിരുന്നു ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചത്. എന്നാല്‍ മംഗളൂരുവില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ സൗകര്യം കണക്കിലെടുത്താണ് ഉദ്ഘാടനം ഫെബ്രുവരി 3ലേക്ക് മാറ്റിയത്.
120 കോടി ചെലവിലാണ് ടെര്‍മിനല്‍ നിര്‍മമാണം പൂര്‍ത്തിയാക്കിയത്. 17,000 ചതുരശ്ര അടിയില്‍ രണ്ട് നിലയില്‍ ആണ് പുതിയ ആഗമന ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട മാനണ്ഡ പ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ടെര്‍മിനല്‍ നിര്‍മമിച്ചിരിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങിയ പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. പുതിയ ടെര്‍മിനലില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ലോഞ്ച്, പ്രാര്‍ത്ഥന മുറികള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനക്കായി മികച്ച സംവിധാനങ്ങള്‍, കൂടുതല്‍ കൗണ്ടറുകള്‍, വിഐപി യാത്രക്കാര്‍ക്കായി എക്‌സിക്യൂട്ടീവ് ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളോട്ക്കൂടിയാണ് സജ്ജീകരിച്ചത്.
Discussion about this post