തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന അട്ടിമറി വിജയമാണ് സൗദി അറേബ്യ അര്‍ജന്റീനയ്ക്കെതിരെ നേടിയത്. 2- 1 ന് നാണ് അര്‍ജന്റീന സൗദിയോട് അടിയറവ് പറഞ്ഞത്. അര്‍ജന്റീന ആരാധകര്‍ക്ക് ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ മെസ്സിപ്പടയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
അതേസമയം, മത്സരം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മത്സര ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് രണ്ട് മലയാളികള്‍. മധു മണക്കാട്ടിലും പ്രവാസിയായ അജ്മല്‍ സാബുവാണ് താരങ്ങളായിരിക്കുന്നത്.
വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചിച്ചത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അര്‍ജന്റീന My prediction :- 2 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നായിരുന്നു.
Read Also: അര്‍ജന്റീന-സൗദി മത്സരത്തിനിടെ കുഞ്ഞിന് ‘മെസി’ എന്ന പേരുവിളിച്ച് ആരാധകന്
ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്റ് വരുന്നത്. നൂറുകണക്കിന് കമന്റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്.
കോഴിക്കോട് ഒളവണ്ണ സ്വദേശിയും ജുബൈല്‍ സാദറ കമ്പനിയിലെ ജീവനക്കാരനുമായ അജ്മല്സാബുവാണ് കളി തുടങ്ങും മുമ്പ് സൗദിയുടെ അട്ടിമറി വിജയം പ്രവചിച്ച് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്.
വേള്‍ഡ് കപ്പിലെ ഏറ്റവും ആദ്യത്തെ അട്ടിമറി കാണാന്‍ ഒരുങ്ങിക്കോളൂ. സൗദി-2 അര്‍ജന്റീന-1. ഇങ്ങനെയായിരുന്നു സൗദി ആരാധകര്‍ നിറഞ്ഞു നില്ക്കുന്ന ബാക്ക്ഗ്രൗണ്ടില്‍ അജ്മലിന്റെ പോസ്റ്റ്.
Discussion about this post