ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം : കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ മൂന്നാമത്തെയും മലയാളത്തിലെ ഏക സംഘടനയുമായ കോം ഇന്ത്യയ്ക്ക് (കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ഷികയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍) ആണ് പുതിയ പ്രസിഡന്റ്. അബ്ദുള്‍ മുജീബിനെ (കെ വാര്‍ത്ത) സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കെകെ ശ്രീജിത്ത് (ട്രൂ വിഷന്‍ ന്യൂസ്) ആണ് ട്രഷറര്‍.

മറ്റ് ഭാരവാഹികള്‍ :
സോയിമോന്‍ മാത്യു(മലയാളി വാര്‍ത്ത)- വൈസ്പ്രസിഡന്റ്, അജയ് മുത്താന(വൈഗ ന്യൂസ്),കെ ബിജുനു(കേരള ഓലൈന്‍ ന്യൂസ്)- ജോ.സെക്രറട്ടറിമാര്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍- അല്‍ അമീന്‍(ഇ-വാര്‍ത്ത), ഷാജന്‍ സ്‌കറിയാ(മറുനാടന്‍ മലയാളി), ഷാജി(എക്‌സ്പ്രസ് കേരള), ബിനു ഫല്‍ഗുണന്‍, രാജേഷ് സനല്‍(അഴിമുഖം),സാജ് കുര്യന്‍(സൗത്ത് ലൈവ്),വിജേഷ്(ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്(കാസര്‍ഗോഡ് വാര്‍ത്ത), കെ.ആര്‍ രതീഷ്(ഗ്രാമജ്യോതി).

പുതിയ സാഹചര്യത്തില്‍ ഓണലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പത്തേക്കാള്‍ പത്തിരട്ടി വര്‍ധിച്ചുവെന്നും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഡിജിറ്റല്‍ മാധ്യമമേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും യോഗം വിലയിരുത്തി. കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെയുമെന്നതുപോലെ തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വമായ സമീപനം ഓണ്‍ലൈന്‍ മീഡിയകളോട് കാണിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗസിലിനും കോം ഇന്ത്യയ്ക്കും അംഗീകാരം നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിനും ജനറല്‍ ബോഡിയോഗം നന്ദി രേഖപ്പെടുത്തി.പുതുതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും കോം ഇന്ത്യയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ ഇരുപത്തിയഞ്ച് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ​സൂഷ്മ പരിശോധനകള്‍ക്ക് ശേഷം ബന്ധപ്പെട്ട മീഡിയകളെ ഔദ്യോഗികമായി തീരുമാനം അറിയിക്കും.

പുതുതായി കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും www.comindia.org എന്ന വെബ്‌സൈറ്റ് വഴിയോ 4comindia@gmail.com എന്ന മെയിലിലോ അപേക്ഷിക്കാവുതാണ്. വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.

കോം ഇന്ത്യയിലെ നിലവിലെ അംഗങ്ങള്‍ :

1.എക്‌സ്പ്രസ് കേരള
2.മറുനാടന്‍ മലയാളി
3.സൗത്ത് ലൈവ്
4.ഡൂള്‍ ന്യൂസ്
5.അഴിമുഖം
6.സത്യം ഓണ്‍ലൈന്‍
7.കേരള ഓണ്‍ലൈന്‍
8.മലയാളി വാര്‍ത്ത
9.കാസര്‍ഗോഡ് വാര്‍ത്ത
10.ബിഗ് ന്യൂസ് ലൈവ്
11.കെ വാര്‍ത്ത
12.ട്രൂവിഷന്‍ ന്യൂസ്
13.ഗ്രാമജ്യോതി
14.വൈഗ ന്യൂസ്
15.ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി
16.മെട്രോ മാറ്റിനി
17.ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്
18.മറുനാടന്‍ ടിവി
19.മലയാളി ലൈഫ്
20.സൗത്ത് ലൈവ്
21.ബ്രിട്ടീഷ് മലയാളി
22.മൂവി മാക്‌സ്
23.നെക്സ്റ്റ് ടിവി
24.ലോക്കല്‍ ഗ്ലോബ്
25.ബിഗ് ന്യൂസ് കേരള
26.വണ്‍ ഇന്ത്യ

Exit mobile version