ജീവിതം തന്നെ ലഹരി : ലഹരിക്കെതിരെ ലോകസംഗീതദിനത്തില്‍ ആല്‍ബം പുറത്തിറക്കാനൊരുങ്ങി എക്‌സൈസ്

തിരുവനന്തപുരം : ലോകസംഗീതദിനത്തില്‍ എക്‌സൈസ് വകുപ്പ് കലാകാരന്മാര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. യുവാക്കളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ‘ജീവിതം തന്നെ ലഹരി ‘ എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബം സംഗീതദിനത്തില്‍ എക്‌സൈസ് പുറത്തിറക്കും.

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ആല്‍ബം തയ്യാറാക്കിയത്. സംഗീത ആല്‍ബത്തോടൊപ്പം ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും.

ബിജിത് ബാല തയാറാക്കിയ ആല്‍ബത്തിന്റെ രചന നിര്‍വഹിച്ചത് ഹരിനാരായണനും സംഗീതം നല്‍കിയത് ബിജിബാലുമാണ്. ഹരിശങ്കര്‍,ജോബ് കുര്യന്‍, നജിം അര്‍ഷാദ്, സിത്താര, അഫ്‌സല്‍ തുടങ്ങി ഗായകരുടെ വന്‍നിര തന്നെ ആല്‍ബത്തില്‍ അണിനിരന്നിട്ടുണ്ട്. വിമുക്തികേരളയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ആല്‍ബം കാണാം.

Exit mobile version