രാജ്യത്തെ ഏറ്റവും വലിയ ”വില പേശലുകാരൻ ‘ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സുൽത്താൻ ബത്തേരിയിൽ മത്സരിക്കുവാൻ വേണ്ടി സി.കെ ജാനു 10 കോടി ചോദിച്ചപ്പോൾ, 10 ലക്ഷം രൂപ കെ സുരേന്ദ്രൻ കൊടുത്തു എന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പി പണം നൽകിയെന്ന് കെ സുന്ദര ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. നെയ്മറിനെയും, റൊണാൾഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേം എന്ന് പരിഹാസ രൂപേണ രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം