തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ജൂൺ 5 വരെ കടുത്ത നിയന്ത്രണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധന കർശനമാക്കുമെന്നും കേരള പൊലിസ് അറിയിച്ചു.
ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി പ്രവർത്താനാനുമതി നൽകിയ ആവശ്യ വിഭാഗങ്ങൾ ഒഴികെ വിപണിന സ്ഥാപനങ്ങൾ ഇന്നു മുതൽ ഒമ്പതു വരെ പ്രവർത്തിക്കാൻ പാടുള്ളതല്ല. നിലവിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവർത്തനാനുമതിയുള്ളത്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ. കോവിഡ്19 പ്രോട്ടോകോൾ പാലിച്ചുവേണം ഇവ പ്രവർത്തിക്കേണ്ടത്. സർക്കാർ അനുവദിച്ച സമയക്രമവും പാലിക്കണം.
സർക്കാർ അനുവദിച്ച അവശ്യസർവിസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്രചെയ്യണം. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം.ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ അനുമതിയുണ്ട്.
അന്യ സംസ്ഥാനത്തിന് നിന്ന് വരുന്നവർ മാത്രം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി. ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും നിർബന്ധമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
Discussion about this post