കോട്ടയം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും മറ്റും വീടുകളിലെത്തിക്കാന്‍ സപ്‌ളൈകോ കോട്ടയത്തും തുടക്കം കുറിച്ചു. ആവശ്യക്കാര്‍ ഇനി www.bigcartkerala.com എന്ന പോര്‍ട്ടലില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ സാധനം വീട്ടുപടിക്കലെത്തും.
മത്സ്യഫെഡിന്റെ മത്സ്യമാണ് വിതരണം ചെയ്യുക.തിരുനക്കരയിലെ സപ്‌ളൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.വിശദവിവരങ്ങള്‍ക്ക് 8921731931 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. നേരത്തേ ഫൂഡ് ഡെലിവറി ആപ്പായ സൊമാറ്റോയുമായി സഹകരിച്ച് സപ്‌ളൈക്കോ കൊച്ചിയില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനാരംഭിച്ചിരുന്നു. മാര്‍ച്ച് 27 മുതല്‍ ഗാന്ധി നഗര്‍ പരിധിയിലുള്ള എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം നഗരപരിധിയിലും കൊല്ലത്തും നിലവില്‍ സപ്ളൈകോ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങളോ കരുതലോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് സപ്‌ളൈകോ ജീവനക്കാര്‍. സപ്ളൈകോയുടെ മാവേലി സ്‌റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് ലോക്ക്ഡൗണ്‍ കാലത്തും കോവിഡ് ഭീതിയില്‍ ലോക്ക്ഡൗണ്‍ കാലത്തും ജോലി ചെയ്യേണ്ടി വരുന്നത്.
വാക്‌സിനേഷനില്‍ സപ്‌ളൈകോ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.താല്ക്കാലിക ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ജോലിസ്ഥലത്തേക്കെത്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇവര്‍ക്കില്ല. താല്കാലിക സംവിധാനമെന്ന നിലയില്‍ നല്‍കുന്ന പേപ്പര്‍ രേഖ ഓരോ ദിവസവും പുതുക്കേണ്ട അവസ്ഥയും.
.
Discussion about this post