മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റോടെ വീണ്ടും അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ എംപി അബ്ദുള്ളക്കുട്ടി രംഗത്ത്. മലപ്പുറത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി സംസ്ഥാന തെരഞ്ഞെടുപ്പിലെ പിണറായി തരംഗത്തെ കുറിച്ച് പ്രതികരണം അറിയിച്ചത്.
1977ല്‍ ഇന്ദിരഗാന്ധിയെന്ന പെണ്‍ഹിറ്റ്ലര്‍ക്ക് 103 സീറ്റ് നല്‍കി ജയിപ്പിച്ച മലയാളി 2021ല്‍ ആണ്‍ ഹിറ്റ്ലര്‍ പിണറായിയെ 99 ഓളം സീറ്റ് നല്‍കി ജയിപ്പിച്ചതില്‍ അത്ഭുതമില്ലെന്നും തെരഞ്ഞെടുപ്പിലെ ഈ വിജയം പിണറായിയുടേതാണ്. എന്നാല്‍, ഇത് പാര്‍ട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് തനിക്കറിയില്ലെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, അബ്ദുള്ളക്കുട്ടി താന്‍ കണ്ട നേതാക്കളില്‍ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമിനലിസ്റ്റ് മാര്‍ക്സിസ്റ്റ് ആയിരുന്നു എന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
മുസ്ലിം ലീഗിന്റെ അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ വി.പി സാനുവായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. സമദാനിക്ക് 5,38,248ഉം സാനുവിന് 4,23,633ഉം ബി.ജെ.പിയുടെ എ.പി. അബ്ദുള്ളക്കുട്ടിക്ക് 68,935ഉം എസ്.ഡി.പി.ഐയിലെ ഡോ. തസ്ലീം റഹ്മാനിക്ക് 46,758ഉം വോട്ടാണ് ലഭിച്ചത്.
Discussion about this post